തൃശ്ശൂര്‍: മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയാകും. തൃശ്ശൂരില്‍ വെച്ച് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് പാലക്കാട് മത്സരിക്കാന്‍ ഇ ശ്രീധരന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ കേന്ദ്രത്തിനു കൈമാറി.
അതേസമയം, ശ്രീധരന്‍ നാളെ മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം ആരംഭിച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നാളെ വടക്കന്ത്ര വേലയാണ്. ഇതിനോടനുബനന്ധിച്ച് അവിടുത്തെ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ശ്രീധരന്‍ തന്റെ പ്രചാരണം ആരംഭിക്കുമെന്നാണ് സൂചന. കെഎസ് രാധാകൃഷ്ണന്‍ തൃപ്പൂണിത്തുറയില്‍ നിന്ന് ജനവിധി തേടും. അദ്ദേഹം അനൗദ്യോഗിക പ്രചാരണം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.
Discussion about this post