മലപ്പുറം: വിദേശവാസത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ വിമാനമിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് എത്തിയത്. തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവര്‍ത്തകര്‍ക്ക് പിവി അന്‍വര്‍ നന്ദി അറിയിച്ചു.
അടുത്ത 7 ദിവസം എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റീല്‍ കഴിയുമെന്നാണു സിപിഎം നേതൃത്വം പറയുന്നു. ഖനന വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിലായിരുന്നു പിവി അന്‍വര്‍. അന്‍വറിന്റെ അസാന്നിധ്യം നിലമ്പൂരില്‍ കോണ്‍ഗ്രസ് അടക്കം നേരത്തെ വലിയ ചര്‍ച്ചയാക്കിയിരുന്നു. എംഎല്‍എയെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസുകാര്‍ പോലീസ് സ്റ്റേഷനിലെത്തിയതോടെ സാമൂഹ്യമാധ്യമങ്ങളിലും ഇക്കാര്യം ചര്‍ച്ചയായി.
ഇതോടെ താന്‍ ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കന്‍ രാജ്യമായി സിയറ ലിയോണിലാണെന്നും വൈകാതെ തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ വീഡിയോയില്‍ 25,000 കോടിയുടെ രത്‌ന ഖനന പദ്ധതി ശരിയായെന്നും ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അന്‍വര്‍ അറിയിച്ചിരുന്നു.
Discussion about this post