മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാവ് പിസി ചാക്കോയ്ക്ക് ഓണ്‍ലൈനില്‍ സമ്മാനം അയച്ച് വ്യത്യസ്ത പ്രതിഷേധം രേഖപ്പെടുത്തി കെഎസ്‌യു നേതാവ്. ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കിടുകയും ചെയ്തു. കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മൂതൂര്‍ ആണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഡല്‍ഹിയിലെ അഡ്രസിലേക്കാണ് സമ്മാനം അയച്ചിരിക്കുന്നത്. ‘ഒന്നിലധികം തവണ എംപിയും സംസ്ഥാന മന്ത്രിയുമായ അങ് ലവലേശം ഉളുപ്പുണ്ടെങ്കില്‍ കിട്ടുന്ന പെന്‍ഷന്‍ പാര്‍ട്ടിക്കു തിരിച്ചു നല്‍കാന്‍ തയ്യാറാവണം. താങ്കള്‍ നേരത്തെ പോവുകയാണങ്കില്‍ കഴിഞ്ഞ തിരഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നഷ്ടപെടില്ലായിരുന്നു. ഇനി ഈ വഴിക്ക് കാണരുത്, കടക്ക് പുറത്ത്’- ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചു.
മലയാളികളില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ മുഖം കൂടിയായിരുന്ന പിസി ചാക്കോ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കൈമാറിയിരുന്നു. പാര്‍ട്ടിയിലെ കടുത്ത അവഗണനയെ തുടര്‍ന്നാണ് രാജിയെന്ന് പിസി ചാക്കോ പ്രതികരിച്ചിരുന്നു. 40 പേരുള്ള തെരഞ്ഞെടുപ്പ് കമ്മറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ചില നിക്ഷിപ്ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമെന്നും അദ്ദേഹം രാജി പ്രഖ്യാപനത്തിന് പിന്നാലെ ആരോപിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
പി സി ചാക്കോക്ക് സന്തോഷ സമ്മാനം.
കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് താങ്കള്‍ കാണിച്ച ഈ സ്‌നേഹത്തിന് എന്റെ വക ഒരു എളിയ സമ്മാനം അങ്ങയുടെ ഡല്‍ഹി അഡ്രസ്സില്‍ അയച്ചു തന്നിട്ടുണ്ട്. ഞങള്‍ അണികള്‍ വലിയ സന്തോഷത്തിലാണ്, ഒന്നിലധികം തവണ എംപിയും സംസ്ഥാന മന്ത്രിയുമായ അങ് ലവലേശം ഉളുപ്പുണ്ടെങ്കില്‍ കിട്ടുന്ന പെന്‍ഷന്‍ പാര്‍ട്ടിക്കു തിരിച്ചു നല്‍കാന്‍ തയ്യാറാവണം. താങ്കള്‍ നേരത്തെ പോവുകയാണങ്കില്‍ കഴിഞ്ഞ തിരഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് സീറ്റ് നഷ്ടപെടില്ലായിരുന്നു. ഇനി ഈ വഴിക്ക് കാണരുത്. കടക്ക് പുറത്ത്. ഹാരിസ് മൂതൂര്‍ കെ എസ് യു ജില്ലാ പ്രസിഡണ്ട്, മലപ്പുറം.