കോഴിക്കോട്: വ്യാപാര ആവശ്യത്തിനാണ് താന്‍ പശ്ചിമ ആഫ്രിക്കയില്‍ എത്തിയതെന്ന് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചൂണ്ടിക്കാണിച്ചുള്ള വിവാദങ്ങളിലാണ് വിശദീകരണവുമായി അന്‍വര്‍ രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് വസ്തുത നിരത്തി മറുപടി നല്‍കിയിരിക്കുന്നത്. നാളെ തിരിച്ച് നാട്ടിലെത്തുമെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നുണ്ട്. നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് പിവി അന്‍വറിനെയാണ്.
വളരെ അവിചാരിതമായാണ് ആഫ്രിക്കയില്‍ എത്തുന്നത്. എല്ലാ വര്‍ഷവും ഉംറ നിര്‍വഹിക്കാനായി മക്കയില്‍ പോവാറുണ്ട്. 2018ല്‍ പോയപ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെ പരിചയപ്പെട്ടു. ഇദ്ദേഹവുമായി സംസാരിച്ചപ്പോള്‍ എന്റെ ഭാര്യ പിതാവുമായി നേരത്തെ കച്ചവട ബന്ധങ്ങള്‍ ഉള്ളയാളായിരുന്നു ഇദ്ദേഹമെന്ന് മനസ്സിലായി. അത് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചുവെന്ന് അദ്ദേഹം പറുന്നു.
സംസാരത്തില്‍ ഇദ്ദേഹം ആഫ്രിക്കയില്‍ ഖനനങ്ങള്‍ നടത്താറുള്ള ആളാണ് വ്യക്തമായി. ഇദ്ദേഹത്തിന്റെ ആഫ്രിക്കയിലെ സിയറ ലിയോണ്‍ എന്ന രാജ്യത്തുള്ള ഭൂമികളില്‍ സ്വര്‍ണ വജ്ര നിക്ഷേപങ്ങള്‍ ഉണ്ടെന്ന് മൈനിങ് ജിയോളജി വകുപ്പ് സാറ്റലൈറ്റ് സര്‍വേയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഞാന്‍ കര്‍ണാടകയില്‍ ഇരുമ്പയിര് ഖനനത്തിന് വേണ്ടി പരിശ്രമിച്ചിട്ടുള്ള ആളാണ്. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നെ ഈ ബിസിനസിന്റെ ഭാഗമാവാന്‍ ക്ഷണിച്ചു. എനിക്ക് ഇക്കാര്യത്തിലുള്ള അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചതായും പിവി അന്‍വര്‍ പറഞ്ഞു.
എന്നാല്‍ കുടുംബവും പൊതുജീവിതവും വിട്ട് ഇത്രകാലം ആഫ്രിക്കയില്‍ പോയി നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയത്തിലായിരുന്നു ഞാന്‍. അദ്ദേഹം വീണ്ടും അഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു ഇരുപത് മൈനിങ് ഗവേഷണ വിദഗ്ദരെ ആഫ്രിക്കയിലേക്ക് അയച്ചു. ഇവര്‍ 2019 ല്‍ ഒരു വര്‍ഷത്തോളം ആഫ്രിക്കയില്‍ എന്റെ സുഹൃത്തിന്റെ പ്രദേശത്ത് പഠനം നടത്തി. 50,000 ഏക്കറോളം വരുന്ന കാട്ടിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവര്‍ നടത്തിയ പഠനം ഈ ഭൂമിയില്‍ വജ്ര, സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.
ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് ഞാന്‍ സിയോറ ലിയോണിലെത്തുകയായിരുന്നു. ഇപ്പോള്‍ ഈ ബൃഹത്തായ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാനിപ്പോള്‍ കേരളത്തിലേക്ക് തിരിച്ച് വരാന്‍ തയ്യാറെടുക്കുന്നത്. 25,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്ക് ഇതിലൂടെ സാധിക്കും. കേരളത്തില്‍ നിന്ന് 6000 ആളുകള്‍ക്ക് തൊഴില്‍ നല്‍കും. 20,000 കോടി രൂപയുടെ പ്രൊജക്ടാണിത്. എനിക്ക് 30 ശതമാനം പാര്‍ട്ട്നെര്‍ഷിപ്പാണ് ഉള്ളത്. എന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിവി അന്‍വറിന്റെ വാക്കുകള്‍;
വളരെ അവിചാരിതമായാണ് ആഫ്രിക്കയില്‍ എത്തുന്നത്. എല്ലാ വര്‍ഷവും ഉംറ നിര്‍വഹിക്കാനായി മക്കയില്‍ പോവാറുണ്ട്. 2018ല്‍ പോയപ്പോള്‍ ആഫ്രിക്കയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെ പരിചയപ്പെട്ടു. ഇദ്ദേഹവുമായി സംസാരിച്ചപ്പോള്‍ എന്റെ ഭാര്യ പിതാവുമായി നേരത്തെ കച്ചവട ബന്ധങ്ങള്‍ ഉള്ളയാളായിരുന്നു ഇദ്ദേഹമെന്ന് മനസ്സിലായി. അത് ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു.
സംസാരത്തില്‍ ഇദ്ദേഹം ആഫ്രിക്കയില്‍ ഖനനങ്ങള്‍ നടത്താറുള്ള ആളാണ് വ്യക്തമായി. ഇദ്ദേഹത്തിന്റെ ആഫ്രിക്കയിലെ സിയറ ലിയോണ്‍ എന്ന രാജ്യത്തുള്ള ഭൂമികളില്‍ സ്വര്‍ണ വജ്ര നിക്ഷേപങ്ങള്‍ ഉണ്ടെന്ന് മൈനിങ് ജിയോളജി വകുപ്പ് സാറ്റലൈറ്റ് സര്‍വേയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഞാന്‍ കര്‍ണാടകയില്‍ ഇരുമ്പയിര് ഖനനത്തിന് വേണ്ടി പരിശ്രമിച്ചിട്ടുള്ള ആളാണ്. ഇക്കാര്യങ്ങള്‍ അറിഞ്ഞപ്പോള്‍ ഇദ്ദേഹം എന്നെ ഈ ബിസിനസിന്റെ ഭാഗമാവാന്‍ ക്ഷണിച്ചു. എനിക്ക് ഇക്കാര്യത്തിലുള്ള അനുഭവ സമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എന്നാല്‍ കുടുംബവും പൊതുജീവിതവും വിട്ട് ഇത്രകാലം ആഫ്രിക്കയില്‍ പോയി നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയത്തിലായിരുന്നു ഞാന്‍. അദ്ദേഹം വീണ്ടും അഭ്യര്‍ഥിച്ചപ്പോള്‍ ഞാന്‍ ശ്രീലങ്കയില്‍ നിന്നുള്ള ഒരു ഇരുപത് മൈനിങ് ഗവേഷണ വിദഗ്ദരെ ആഫ്രിക്കയിലേക്ക് അയച്ചു. ഇവര്‍ 2019 ല്‍ ഒരു വര്‍ഷത്തോളം ആഫ്രിക്കയില്‍ എന്റെ സുഹൃത്തിന്റെ പ്രദേശത്ത് പഠനം നടത്തി. 50,000 ഏക്കറോളം വരുന്ന കാട്ടിലാണ് ഇവര്‍ പഠനം നടത്തിയത്. ഇവര്‍ നടത്തിയ പഠനം ഈ ഭൂമിയില്‍ വജ്ര, സ്വര്‍ണ നിക്ഷേപം ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു.
ഇതിനെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് ഞാന്‍ സിയോറ ലിയോണിലെത്തുകയായിരുന്നു. ഇപ്പോള്‍ ഈ ബൃഹത്തായ പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കി പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാനിപ്പോള്‍ കേരളത്തിലേക്ക് തിരിച്ച് വരാന്‍ തയ്യാറെടുക്കുന്നത്. 25,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കാന്‍ തനിക്ക് ഇതിലൂടെ സാധിക്കും. കേരളത്തില്‍ നിന്ന് 6000 ആളുകള്‍ക്ക് തൊഴില്‍ നല്‍കും. 20,000 കോടി രൂപയുടെ പ്രൊജക്ടാണിത്. എനിക്ക് 30 ശതമാനം പാര്‍ട്ട്നെര്‍ഷിപ്പാണ് ഉള്ളത്. എന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് പുതിയ സംരംഭം. എല്ലാവരും എനിക്കായി പ്രാര്‍ഥിക്കണം.
Discussion about this post