എറണാകുളം: അതിഥിതൊഴിലാളികളെ കനിഞ്ഞ് അനുഗ്രഹിച്ച് ഭാഗ്യദേവത. അസം സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് ഞായറാഴ്ചത്തെ നറുക്കെടുത്ത കേരള ഭാഗ്യമിത്ര ലോട്ടറിയുടെ ഒരുകോടി രൂപ സമ്മാനം ലഭിച്ചിരിക്കുന്നത്.
അസം സ്വദേശികളായ സഹോദരങ്ങളായ ഷഹാദലി(36), നൂര്‍ മുഹമ്മദ് അലി (30), കൊല്‍ക്കത്ത മൂര്‍ഷിദാബാദിലെ ഹക്തര്‍ ഷേക്ക് (42) എന്നിവര്‍ക്കാണ് ഒന്നാം സമ്മാനം അടിച്ചത്.
കുറവിലങ്ങാട് നിന്നെടുത്ത ബിസി 275591 നമ്പര്‍ ടിക്കറ്റിനാണ് ഒരു കോടി ലഭിച്ചത്. ഞായറാഴ്ച രാവിലെ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍നിന്നുമാണ് ഇവര്‍ നാലുടിക്കറ്റുകള് എടുത്തത്.
10 വര്‍ഷമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ജോലിചെയ്യുന്ന ഇവര്‍ രണ്ടു വര്‍ഷമായി കുറവിലങ്ങാട് മേസ്തിരിപ്പണി ചെയ്യുകയാണ്. കേരളത്തില്‍ വന്നതു മുതല്‍ ടിക്കറ്റെടുക്കുന്ന ഇവര്‍ക്ക് പലപ്പോഴായി അയ്യായിരം, ആയിരം, അഞ്ഞൂറ് രൂപവരെ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
Discussion about this post