തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എലത്തൂരിൽ എകെ ശശീന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടും. കുട്ടനാട്ടിൽ തോമസ് കെ തോമസും മത്സരിക്കും. അന്തരിച്ച മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്.
കോട്ടക്കൽ നിയോജക മണ്ഡലത്തിൽ എൻഎ മുഹമ്മദ് കുട്ടിയാകും സ്ഥാനാർത്ഥി. സംസ്ഥാന കമ്മിറ്റി തീരുമാനം ദേശീയ നേതൃത്വം അംഗീകരിച്ചതായി എൻസിപി സംസ്ഥാന അധ്യക്ഷൻ പീതാംബരൻ മാസ്റ്റർ പറഞ്ഞു.
എൽഡിഎഫിൽ എൻസിപി മൂന്ന് സീറ്റുകളിലാണ് മത്സരിക്കുന്നത്. നേരത്തെ മത്സരിച്ച പാലാ മണ്ഡലം കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് നൽകിയതോടെ സിറ്റിങ് എംഎൽഎ മാണി സി കാപ്പൻ പാർട്ടി വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയിരുന്നു.
Discussion about this post