ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍. ആരും തന്നോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാന്‍ഡുമായുള്ള ആലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ മത്സര രംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. ഷാഫി പറമ്പില്‍ പാലക്കാട് തന്നെ മത്സരിക്കും എ വി ഗോപിനാഥിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും നേതാക്കള്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശത്തില്‍ കെ സി ജോസഫിന് കാഞ്ഞിരപ്പള്ളി നല്‍കിയേക്കും.