തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വ്വേ.
140 സീറ്റുകളില്‍ 82-ഉം എല്‍ഡിഎഫ് നേടി അധികാരം നിലനിര്‍ത്തുമെന്നാണ് ടൈംസ് നൗ സര്‍വേയില്‍ പറയുന്നത്. യുഡിഎഫ് 56 സീറ്റുകളില്‍ വിജയിച്ചേക്കുമെന്നും ഒരൊറ്റ സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയം സര്‍വേ പ്രവചിക്കുന്നത്.
2016ല്‍ 43.5 ശതമാനം വോട്ടുവിഹിതം നേടിയ എല്‍ഡിഎഫിന് ഇക്കുറി 42.9 ശതമാനം വോട്ടുകള്‍ ലഭിക്കാനാണ് സാധ്യതയെന്ന് സര്‍വ്വേ പറയുന്നു. 2016-ല്‍ 38.8 ശതമാനം വോട്ടു നേടിയ യുഡിഎഫിന് ഇപ്രാവശ്യം 37.6 ശതമാനം വോട്ടുകള്‍ കിട്ടും. 42.34 ശതമാനം പേരും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തരാണ്.
തമിഴ്നാട്ടില്‍ 234 അംഗ തമിഴ്നാട് നിയമസഭയില്‍ 158 സീറ്റുകള്‍ നേടി ഡിഎംകെ – കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റില്‍ ഒതുങ്ങും. തമിഴ്നാട്ടില്‍ 38.4 ശതമാനം പേര് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എംകെ സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമല്‍ഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.
Discussion about this post