കൊച്ചി: നടന് ശ്രീനിവാസനും സംവിധായകന് സിദ്ദീഖും വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ട്വന്റി-20യില്‍ ചേര്‍ന്നു. ഇന്നത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വാര്‍ത്താ സമ്മേളനത്തില്‍ ശ്രീനിവാസന് പങ്കെടുത്തിരുന്നു.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി 20
ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. കുന്നത്തുനാടിനും പെരുമ്പാവൂരിനും പുറമേ കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്.
ചിറ്റിലപ്പള്ളി ട്വന്റി-20യുടെ ഉപദേശക സമിതി ചെയര്‍മാനാകും. കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ മരുമകന് ഡോ. ജോസ് ജോസഫും ട്വന്റി-20യുടെ സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. കോതമംഗലം നിയമസഭാ മണ്ഡലത്തിലാണ് ഡോ.ജോസ് ജോസഫ് മത്സരിക്കുക. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കുകയായിരുന്നു ജോസ് ജോസഫ്.
കുന്നത്തുനാട് – ഡോ സുജിത്ത് പി സുരേന്ദ്രന്, പെരുമ്പാവൂര്‍ – ചിത്ര സുകുമാരന്‍, മൂവാറ്റുപുഴ – സിഎന്‍ പ്രകാശ്, വൈപ്പിന്‍ – ജോബ് ചക്കാലക്കല്‍ എന്നിവരും മല്‍സരിക്കും. ട്വന്റി-20 യുടെ അപേക്ഷയിന്മേല് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് തന്നെ കേന്ദ്ര സേനയെ ഇറക്കുവാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറായിരുന്നു.
മുന്‍ ഉപദേശക സമിതി ചെയര്മാന് ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ട്വന്റി-20ക്ക് ബിജെപിയുമായി ബന്ധവമുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ വിവിധ പഞ്ചായത്തുകളില്‍ ട്വന്റി-20യുടെ സ്ഥാനാര്‍ത്ഥികളായി മല്‍സരിച്ച് ജയിച്ചിരുന്നു.
Discussion about this post