കണ്ണൂര്‍: കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് തോല്‍ക്കുന്ന സീറ്റുകള്‍ മാത്രം നല്‍കുന്ന പരിപാടി നിര്‍ത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. വരുന്ന തിരഞ്ഞെടുപ്പില്‍ സത്രീ സാന്നിധ്യമില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്. എത്ര തോറ്റാലും ഉറപ്പുള്ള സീറ്റില്‍ പുരുഷന്‍മാര്‍ക്ക് നല്‍കുന്നു.
സിപിഎം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും സീറ്റ് നല്‍കുന്നുണ്ട്. 94 ശതമാനം വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം. എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല.
കണ്ണൂരില്‍ കല്ല്യാശ്ശേരി, പയ്യന്നൂര്‍ പോലുള്ള തോല്‍ക്കുന്ന സീറ്റുകളിലാണ് വനിതകളെ പരിഗണിക്കാറുള്ളത്. ഇത്തവണ ഇവിടെ പുരുഷന്‍മാര്‍ മത്സരിക്കണമെന്നും ഷമ മുഹമ്മദ് പറഞ്ഞു.
ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ താന്‍ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ ഇല്ലാത്തത്. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിക്കെതിരെ ധര്‍മ്മടത്ത് മത്സരിക്കാന്‍ ഒരുക്കമാണെന്നും ഷമ പറഞ്ഞു.