പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പഴയപോലെ ഉഴപ്പൽ അനുവദിക്കില്ലെന്ന് സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി ബിജെപി കേന്ദ്ര നേതൃത്വം. കേരളത്തിലും ഭരണംപിടിക്കാൻ സഹായിക്കുന്ന തരത്തിൽ ബിജെപിക്ക് വോട്ട് വർധന ഉണ്ടാക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിർദേശം.
പതിനായിരത്തിൽ താഴെ വോട്ടുള്ള മണ്ഡലങ്ങൾ ഇനി ഉണ്ടാകരുതെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകിയിരിക്കുന്നെന്നാണ് റിപ്പോർട്ട്. എ ക്ലാസ് മണ്ഡലങ്ങൾ എന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിൽ വിജയം ഉറപ്പിക്കുന്നതോടൊപ്പം തൊട്ടുപിറകിലുള്ള മണ്ഡലങ്ങൾ എ ക്ലാസിലേക്ക് എത്തിക്കണമെന്നും അമിത് ഷാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ നിർദേശമുയർന്നു.
പതിനായിരത്തിൽ താഴെ വോട്ടുള്ള മണ്ഡലങ്ങളിൽ 20,000ത്തിനു മുകളിലെങ്കിലും വോട്ട് എത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നാണ് മണ്ഡലം കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 98 സീറ്റുകളിൽ മത്സരിച്ച പാർട്ടി 20 സീറ്റുകളിൽ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് നേടിയിരുന്നു. ഇതിൽ 10 മണ്ഡലങ്ങളിൽ നാൽപതിനായിരത്തിന് മുകളിലുമെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങൾ 20നിന്ന് 34ലേക്ക് ഉയർന്നിരുന്നു. ഇഥ് വലിയ നേട്ടമായാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്.ാേ
Discussion about this post