തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ ഇനി ഇ ശ്രീധരന്റെ ചിത്രം പാടില്ല; നിര്‍ദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

E Sreedharan | Bignewslive

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ പോസ്റ്ററുകളില്‍ മെട്രോ മാന്‍ ഇ. ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശം. ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് നിര്‍ദേശം മുന്‍പോട്ട് വെച്ചിരിക്കുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു ഈ ശ്രീധരന്‍.

2019ലെ ലോക്സഭാ തെഞ്ഞെടുപ്പില്‍ കെഎസ് ചിത്രയെയും ഇ ശ്രീധരനെയുമായിരുന്നു ഐക്കണായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. നെയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തീരുമാനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ. ശ്രീധരന്റെയും കെഎസ് ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു.

പിന്നാലെയാണ് ശ്രീധരന്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതോടെ നിഷ്പക്ഷതയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോസ്റ്ററുകളില്‍ നിന്ന് ചിത്രം നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രീധരന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുള്ള സ്വാഭാവിക നടപടിയെന്ന് സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version