തിരുവനന്തപുരം: ബിജെപി ഏത് ചുമതല നല്‍കിയാലും ഏറ്റെടുക്കാനാവുമെന്ന്
ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി മുന്‍ മേധാവി ഇ ശ്രീധരന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏത് ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നു.
കേരളത്തിനു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഇക്കാലത്തിനിടയില്‍ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്.
ശംഖുമുഖത്ത് നടന്ന സമാപന സമ്മളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
പ്രായം തടസ്സമല്ല! ഏത് ചുമതലയും നിറവേറ്റാന്‍ ദേഹബലവും ആത്മബലവും ഉണ്ട്: ബിജെപി വേദിയില്‍ ഇ ശ്രീധരന്‍
