ഡിവൈഎസ്പിയുടെ യൂണിഫോം; ഡിജിപിയുടെ ഉൾപ്പടെയുള്ളവരുടെ ലെറ്റർപാഡ്; പോലീസ് ആസ്ഥാനത്തെ എസ്‌ഐയുടെ ആൾമാറാട്ടം കൈയ്യോടെ പിടികൂടി

police-headquarters

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് തന്നെ ആൾമാറാട്ടം നടത്തിയ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. പോലീസ് ആസ്ഥാനത്തെ ജനമൈത്രി ഓഫീസിലെ ആംഡ് പോലീസ് എസ്‌ഐ ജേക്കബ് സൈമണിനെതിരെയാണ് ആൾമാറാട്ടം നടത്തിയ കേസിൽ തെളിവ് സഹിതം പോലീസ് കേസെടുത്തിരിക്കുന്നത്.

എസ്‌ഐയായ ജേക്കബ് സൈമൺ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജേക്കബ് സൈമൺ ആൾമാറാട്ടം നടത്തുന്നതായി നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു.

ഇയാൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം സൈമണിനെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡിവൈഎസ്പിയുടെ യൂണിഫോമും ഡിജിപി ഉൾപ്പെടെയുള്ളവരുടെ പേരിലുള്ള വ്യാജ ലെറ്റർ പാഡുകളും കണ്ടെടുത്തു.

ഇതിനുപിന്നാലെയാണ് ജേക്കബ് സൈമണിനെതിരേ കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നാണ് ഉദ്യോഗസ്ഥർ നൽകുന്നവിവരം.

Exit mobile version