കൊച്ചി: എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാലിന് നടന് ദിലീപ് രാജിക്കത്ത് കൈമാറിയെന്ന് സ്ഥിരീകരിച്ച് നടന് സിദ്ദിഖ്. ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചതാണ്. ജനറല്‍ബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴില്‍ നിഷേധിക്കാന്‍ വേണ്ടിയുള്ള സംഘടനയല്ല എഎംഎംഎ.
ജനറല്‍ ബോഡിയോഗം പെട്ടെന്ന് ചേരില്ല.അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ്. ആരോപണമുന്നയിക്കുന്നവര്‍ തെളിവു നല്‍കണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഡബ്ല്യുസിസിയുടെത് ഗൂഢാലോചനയാണ്. ഡബ്ല്യുസിസി അംഗങ്ങളെ സോഷ്യല്‍മീഡിയയില്‍ തെറി വിളിക്കുന്നത് സ്വാഭാവികം, ജനങ്ങളുടെ പ്രതികരണമാണത്. നടിമാര്‍ എന്നുവിളിച്ച് ആക്ഷേപിച്ചെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. മോഹന്‍ലാലിനെ നടിമാര്‍ അപമാനിക്കാന്‍ ശ്രമിച്ചു. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്, അതില്‍ ആക്ഷേപം തോന്നേണ്ടതില്ല.
ചെയ്ത തെറ്റുകൾക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്നത് പരിഗണിക്കും. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയ്ക്കെതിരെയും പ്രസിഡന്റ് മോഹൻലാലിനെതിരെയും പ്രവർത്തിച്ച നടിമാർക്കെതിരെ നടപടിയെടുക്കും. സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.
.
രാജിവെച്ച് പുറത്ത് പോയവരെ തിരിച്ചു വിളിക്കില്ലെന്ന് സിദ്ധീക്കിനൊപ്പം മാധ്യമങ്ങളെ കണ്ട കെപിഎസി ലളിത വ്യക്തമാക്കി. പുറത്ത് പോയവര്‍ പുറത്ത് തന്നെ. മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നും ലളിത വ്യക്തമാക്കി.
Discussion about this post