പത്തനംതിട്ട: അപകടത്തില്‍ പരിക്കേറ്റ് മണിക്കൂര്‍ നേരം റോഡില്‍ കിടന്ന ബൈക്ക് യാത്രികന് തുണയായി കെഎസ്ആര്‍ടിസി ബസ്. പരിക്കേറ്റ് ആശുപത്രിയിലെത്തിക്കാന്‍ ഒരുപാട് വാഹനങ്ങള്‍ക്ക് കൈ കാണിച്ചുവെങ്കിലും ആരും തിരിഞ്ഞു നോക്കാതെ നിര്‍ത്താതെ പോവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തുണയായി ആനവണ്ടി എത്തിയത്.
കാറില്‍ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന റാന്നി കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ വിനോദാണ് ബസ് നിര്‍ത്തി അപകടത്തില്‍പ്പെട്ട കൊട്ടാരക്കര തൃക്കണ്ണമംഗലം ഗോകുലത്തില്‍ വിനായക് (24), ബന്ധു കൊല്ലം മൂന്നാംകുറ്റിയില്‍ ഗോള്‍ഡന്‍ അപ്പാര്‍ട്ട്മെന്റില്‍ ലൈജു (39) എന്നിവരെ ആശുപത്രിയില്‍ എത്തിച്ചത്.
ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് വടക്കടത്തുകാവ് കല്ലിരിക്കല്‍ പാലത്തിനു സമീപത്തായിരുന്നു അപകടം. പന്തളത്തു നിന്ന് കൊട്ടാരക്കരയിലേക്ക് പോയ ബൈക്ക് ഇതേ ദിശയില്‍ സഞ്ചരിച്ചിരുന്ന കാറിലാണ് ഇടിച്ചത്.
Discussion about this post