കൊച്ചി: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. ഒരു കിലോ ഇറച്ചിക്കോഴിയ്ക്ക് 190 രൂപയായിട്ടാണ് വില വര്‍ധിച്ചിരിക്കുന്നത്. ദിവസവും 10 രൂപ തോതിലാണ് കോഴി ഇറച്ചി വില ഉയരുന്നത്. മുഴുവന്‍ കോഴിക്ക് 130 രൂപയുമായി ഉയര്‍ന്നു. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറ്.
അതേസമം, പതിവില്‍ നിന്ന് വ്യത്യസ്തമായാണ് വില വര്‍ധിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി വിപണിയില്‍ 140 ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്കാണ് ദിവസവും പത്ത് രൂപ തോതില്‍ വില വര്‍ധിച്ച് 190 രൂപയില്‍ എത്തിയത്. ലെഗോണ്‍ കോഴിക്ക് കിലോക്ക് 80 രൂപയെ മാത്രമെ ഉള്ളൂവെങ്കിലും ആവശ്യക്കാര്‍ നന്നേ കുറവാണ്.
കേരളത്തില്‍ നിന്നുള്ള കോഴികളുടെ വരവ് നിലച്ചതാണ് വില വര്‍ധിക്കാന്‍ ഇടയാക്കിയതെന്നാണ് കച്ചവടക്കാരുടെ പക്ഷം. നിലവില്‍ തമിഴ്നാട്ടില്‍ നിന്നാണ് കോഴി ഇറക്കുമതി ചെയ്യുന്നത്. വരും ദിവസങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 280 രൂപ വരെ വില എത്തുമെന്നാണ് റിപ്പോര്‍ട്ട്.