കൊച്ചി: കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത സിവില്‍ പോലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ രോഷം കത്തിനില്‍ക്കെ കുറിപ്പുമായി പോലീസ് ഓഫീസര്‍ പിഎസ് രഘു. മരണം കൊണ്ട് എല്ലാം അവസാനിക്കുമോ..? ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ല, അത് ചങ്കൂറ്റം എന്നാണ് കുറിച്ചത്.
മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് കളമശേരി ജനമൈത്രി സ്റ്റേഷനിലെ സിപിഒ പിഎസ് രഘുവിനെ സസ്പെന്‍ഡ് ചെയ്തത്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെതായിരുന്നു നടപടി. ഇരുപതിലധികം ഗുഡ് സര്‍വീസ് എന്‍ട്രികള്‍ നേടിയ ഉദ്യോഗസ്ഥനാണ് രഘു. രഘുവിന്റെ പോസ്റ്റിന് അനുകൂലമായ ചര്‍ച്ചകള്‍ കമന്റായി നിറയുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിലേക്ക് ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് സംസാര വിഷയം. ഈ സാഹചര്യത്തിലാണ് കുറിപ്പും എത്തുന്നത്. ഫെബ്രുവരി 17 നാണ് കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നല്‍കുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ രീതിയില്‍ ഉദ്ഘാടനം നടത്താതെ കോഫി മെഷീന്‍ സംവിധാനം അന്നുതന്നെ പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു.
സംഭവം വാര്‍ത്തയായതോടെ കളമശ്ശേരി പോലീസിനെ അഭിനന്ദിച്ച് നിരവധിപേരെത്തി. ഡിജിപി ഓഫീസില്‍ നിന്നും കൊച്ചി സിറ്റി പോലീസില്‍ നിന്നും അഭിനന്ദന സന്ദേശവും ലഭിച്ചിരുന്നു. തൊട്ടുപുറകെയാണ് പൊലീസ് ഉദ്യോഗസ്ഥന് ഡിസിപി ഐശ്വര്യ ഡോങ്റെ സസ്പെന്‍ഷന്‍ നല്‍കിയത്.
Discussion about this post