കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ‘കുറവുകളെ പ്രണയിച്ച രാജകുമാരന്’ എന്ന ക്യാപ്ഷനോടെ കൂടെ നിറഞ്ഞ വിവാഹ ചിത്രങ്ങളാണ്. ഡോ. മനു ഗോപിനാഥും സൂസനുമാണ് ചിത്രങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്.
അതേസമയം, ഇരുവരും യഥാര്‍ഥത്തില്‍ വിവാഹിതരായോ അതോ മുമ്പത്തെപ്പോലെ ഫോട്ടോഷൂട്ട് ആണോ എന്നെല്ലാം ചോദ്യങ്ങളും ഇതിനിടെ ഉയര്‍ന്നു. ഇപ്പോള്‍ സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് വധുവായി തിളങ്ങിയ സൂസന്.
അത് ഫോട്ടോഷൂട്ട് തന്നെയായിരുന്നുവെന്നും എന്നാല്‍ പറ്റിക്കുകയായിരുന്നോ എന്ന ചോദ്യങ്ങള്‍ വിഷമിപ്പിക്കുന്നുവെന്നും സൂസന് പറയുന്നു. കല്ല്യാണപ്പെണ്ണിനെപ്പോലെ ഒരുങ്ങി ഫോട്ടോഷൂട്ട് ചെയ്യണം എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും അതിപ്പോഴാണ് സാധ്യമായതെന്നും സൂസന് കൂട്ടിച്ചേര്‍ത്തു.
പരിചയക്കാരും അല്ലാത്തവരുമായി നിരവധി പേര് യഥാര്‍ഥത്തില്‍ വിവാഹിതരായോ, പറ്റിക്കുകയാണോ എന്നെല്ലാം ചോദിച്ചിരുന്നു. നിലവില്‍ സ്ഥിരമായി ഒരു ജോലി ഇല്ല എന്നതാണ് തന്റെ വിഷമമെന്നും സൂസന് പറയുന്നു. ഗ്യാസ് അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റാണ് സൂസന്റെ രൂപത്തില്‍ മാറ്റം വന്നത്.
Discussion about this post