തൃശ്ശൂർ: തെരഞ്ഞെടുപ്പിന് മുമ്പായി പുറത്തിറക്കിയ തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ മുഖ്യമന്ത്രിക്കും യുഡിഎഫിനും ഉൾപ്പടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന്റെത് മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്ക സഭയിൽ വിമർശിച്ചു.
മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നാണ് അതിരൂപതയുടെ ആരോപണം. മന്ത്രി കെടി ജലീലിനേയും പത്രത്തിൽ വിമർശിക്കുന്നുണ്ട്. കെടി ജലീലിലൂടെ എൽഡിഎഫ് നടത്തുന്നത് മുസ്ലീം പ്രീണനമാണെന്നാണ് അതിരൂപതയുടെ മറ്റൊരു ആരോപണം.
യുഡിഎഫിനെ പരിഹസിച്ച മുഖപ്രസംഗം, തെരഞ്ഞെടുപ്പിന് മുമ്പ് പാണക്കാട്ടെ തിണ്ണ നിരങ്ങുന്നത് യുഡിഎഫിന്റെ വർഗ സ്വഭാവമാണെന്നും കുറ്റപ്പെടുത്തുന്നു. നേരത്തെ യുഡിഎഫ് ചെയ്ത പ്രീണനം ഇപ്പോൾ എൽഡിഎഫ് പിന്തുടരുന്നതെന്നാണ് മുഖപത്രത്തിലെ വിമർശനം.
ചാണ്ടി ഉമ്മന്റെ വിവാദ പരാമർശത്തെയും മുഖപത്രത്തിൽ വിമർശിക്കുന്നു. ഹാഗിയ സോഫിയ പരാമർശം തല മറന്ന് എണ്ണ തേയ്ക്കലാണെന്നും പരാമർശത്തിന് മതേതര കേരളം മാപ്പ് തരില്ലെന്നുമൊക്കെ വിമർശനം തുടരുന്നു.
Discussion about this post