തിരുവല്ല: മെട്രോമാന് ഇ ശ്രീധരന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. ആലപ്പുഴയില്‍ നടന്ന വിജയയാത്രയിലാണ് കെ സുരേന്ദ്രന്റെ പ്രഖ്യാപനം.
പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടാണ് ഇ ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ബിജെപി തിരുമാനിച്ചത് എന്നും സുരേന്ദ്രന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന് പറഞ്ഞു.
ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്. മുഖ്യമന്ത്രിയാവാന്‍ തയാറാണെന്ന്, നേരത്തെ ബിജെപിയില്‍ ചേരും മുമ്പ് ഇ ശ്രീധരന് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Discussion about this post