കോഴിക്കോട്: വിമാന യാത്രക്കൂലി വര്‍ധനക്കെതിരെ എയര്‍ ഇന്ത്യ ഓഫീസ് മാര്‍ച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ ടി വി രാജേഷ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെകെ ദിനേശന്‍ എന്നിവരെയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഈ മാസം 16 വരെ റിമാന്‍ഡ് ചെയ്തത്.
2010 സെപ്തംബര്‍ ആറിനായിരുന്നു ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ എയര്‍ ഇന്ത്യയുടെ കോഴിക്കോട് ഓഫീസ് മാര്‍ച്ച്. ഓഫീസ് തകര്‍ക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന കുറ്റമാണ് നടക്കാവ് പൊലീസ് ചുമത്തിയത്.
2010ല്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടി വി രാജേഷ് എംഎല്‍എയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയും കെകെ ദിനേശന്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു. കേസില്‍ എം ഗിരീഷിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.
ചൊവ്വാഴ്ച ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവായത്.
ബുധനാഴ്ച ജാമ്യാപേക്ഷ നല്‍കുമെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഡ്വ. പിവി ഹരി പറഞ്ഞു.
Discussion about this post