രാഷ്ട്രപതിയുടെ ധീരത പുരസ്‌കാരത്തിന് അര്‍ഹരായി മലയാളത്തിന്റെ കുരുന്നുകളും! താരമായി അശ്വിനും ശിഖിലും

സൈക്കിള്‍ ചവിട്ടുന്നതിനിടെ വെള്ളത്തില്‍ വീണ രണ്ടാം ക്ലാസുകാരനെയാണ് പത്ത് വയസുകാരനായ അശ്വിന്‍ രക്ഷിച്ചത്.

തിരുവനന്തപുരം: രാഷ്ട്രപതിയുടെ ധീരത പുരസ്‌കാരത്തിന് അര്‍ഹരായി മലയാളത്തിന്റെ രണ്ട് കുരുന്നുകള്‍. അശ്വിന്‍ സജീവ് (കോട്ടയം), കെ ശിഖില്‍ (മലപ്പുറം) എന്നിവരാണ് ദേശീയ തലത്തിലെ അവാര്‍ഡ് സ്വന്തമാക്കിയത്. ജനുവരി 26ന് ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്പി ദീപക് അറിയിച്ചു.

സൈക്കിള്‍ ചവിട്ടുന്നതിനിടെ വെള്ളത്തില്‍ വീണ രണ്ടാം ക്ലാസുകാരനെയാണ് പത്ത് വയസുകാരനായ അശ്വിന്‍ രക്ഷിച്ചത്. കോട്ടയം കുമരകം കൊല്ലങ്കേരി കണിയാത്തറ ചിറയില്‍ സജീവിന്റെയും അനിലയുടെയും മകനാണ് അശ്വിന്‍. ഒരു സഹോദരിയാണ് അശ്വിനുള്ളത്. എസ്‌കെഎംഎച്ച്എസ്എസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അശ്വിന്‍.

ചാലിയാര്‍ പുഴയില്‍ കിഴുപറമ്പില്‍ ഒഴുക്കില്‍പെട്ട വിദ്യാര്‍ത്ഥികളിലൊരാളെയാണ് എട്ടു വയസുകാരനായ ശിഖില്‍ രക്ഷപ്പെടുത്തിയത്. മലപ്പുറം കീഴുപറമ്പില്‍ കുത്തുകല്ലിങ്കല്‍ സുരേന്ദ്രന്റെയും ബീനയുടെയും മകനാണ് കീഴ്പറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥിയായ ശിഖില്‍.

Exit mobile version