തിരുവനന്തപുരം:സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്ക്കുള്ള കൊവിഡ് വാക്സിനേഷന് പുരോഗമിക്കുന്നു. മന്ത്രിമാരായ കെകെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് നാളെ വാക്സിന് സ്വീകരിക്കുമെന്നാണ് സൂചന.
സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലായിരുന്നു കുത്തിവെപ്പ്. ആരോഗ്യമന്ത്രി കെകെ ശൈലജയും ഭര്‍ത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വാക്സിന് സ്വീകരിച്ചു.
വാക്സിന് നല്‍കുന്നത്. വാക്സിന് സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍
ആദ്യദിനമായ ഇന്നലെ തിരുവനന്തപുരത്ത് മാത്രം 877 പേരാണ് വാക്സിന് എടുത്തത്. കൊവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യസേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷന്.
Discussion about this post