തിരുവനന്തപുരം: റിട്ട കേരള ഹൈക്കോടതി ജഡ്ജിമാരായ പിഎന്‍ രവീന്ദ്രന്, വി ചിദംബരേഷ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ഞായറാഴ്ച തൃപ്പൂണിത്തുറയില്‍ ബിജെപി സംഘടിപ്പിച്ച ‘വിജയയാത്ര’യുടെ സ്വീകരണ പരിപാടിക്കിടെയാണ് മുന്‍ ജഡ്ജിമാര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഇവര്‍ക്ക് പിന്നാലെ മുന്‍ ഡിജിപി വേണുഗോപാലന്‍ നായര്‍, മുന്‍ അഡ്മിറല്‍ ബിആര്‍ മേനോന്, ആകാശവാണി മുന്‍ ഡയറക്ടര്‍ കെഎ മുരളീധരന്, ജോ. പ്രസന്നകുമാര്‍, തുടങ്ങിയവരാണ് ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലാണ് ഇവര്‍ അംഗത്വം സ്വീകരിച്ചത്.
ഡല്‍ഹിയില്‍ ആയതിനാല്‍ ചിദംബരേഷിന് ചടങ്ങിന് എത്താന്‍ സാധിച്ചില്ല. എന്നാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ അംഗത്വം സ്വീകരിച്ചതായി ബിജെപി അറിയിച്ചു. പഠനകാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നുവെന്ന് ചിദംബരേഷ് മുന്‍പ് പറഞ്ഞിട്ടുണ്ട്.
Discussion about this post