തിരുവനന്തപുരം: കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്ക് കര്‍ണാടക കേഡറിലേക്ക് മാറ്റം. ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്ന് വര്‍ഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
യതീഷ് ചന്ദ്രയ്ക്ക് സംസ്ഥാന സര്‍വ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നല്‍കി.
കണ്ണൂര്‍ എസ്പിയായിരുന്ന യതീഷ് ചന്ദ്രയെ ദിവസം മുന്‍പാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നല്‍കി നിയമിച്ചത്.
കൊവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് യതീഷ് ചന്ദ്ര ഒടുവില്‍ വിവാദത്തില്‍പ്പെട്ടത്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുമായുണ്ടായ തര്‍ക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചെങ്കിലും കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചിരുന്നു.