ശ്രീകാര്യം; മാസ്ക് ധരിക്കാതെ കടയിലെത്തിയത് ചോദ്യം ചെയ്ത ബാറ്റാ ജീവനക്കാരന് ബിജെപി കൗണ്‍സിലറുടെയും സംഘത്തിന്റെയും മര്‍ദ്ദനവും ഭീഷണിയും. സംഭവത്തിന്റെ വീഡിയോ ഇതിനോകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ശ്രീകാര്യത്തെ ബാറ്റാ ഷോറൂമിലെത്തിയ ചെമ്പഴന്തി വാര്‍ഡ് കൗണ്‍സിലര്‍ ഉദയനും സംഘവുമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചത്.
മാസ്ക് ധരിക്കാതെ കടയില്‍ കയറിയ സംഘത്തോട് ജീവനക്കാരനായ യുവാവ് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതാണ് അക്രമത്തിന്റെ തുടക്കം. ചോദ്യചെയ്തത് ഇഷ്ടപ്പെടാതിരുന്ന ഉദയനും സംഘവും യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിക്കുകയായിരുന്നു.
അടിക്കാതെ ചേട്ടാ എന്ന് ബിജെപി നേതാവിനോട് യുവാവ് ദയനീയമായി അഭ്യര്‍ഥിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നെ തടയുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉദയന്റെ മര്‍ദ്ദനം. സംഭവത്തിന്റെ യുവാവിന്റെ പരാതിയില്‍ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിഷ്ണു, അജയ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.