ഇന്ന് 3254 പേര്‍ക്ക് കോവിഡ്: 4333 പേര്‍ക്ക് രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 387, കോട്ടയം 363, മലപ്പുറം 354, എറണാകുളം 352, കൊല്ലം 315, പത്തനംതിട്ട 266, ആലപ്പുഴ 247, തൃശൂര്‍ 201, കണ്ണൂര്‍ 181, തിരുവനന്തപുരം 160, കാസര്‍ഗോഡ് 123, ഇടുക്കി 118, വയനാട് 99, പാലക്കാട് 88 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,14,76,284 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4333 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 314, കൊല്ലം 293, പത്തനംതിട്ട 578, ആലപ്പുഴ 390, കോട്ടയം 269, ഇടുക്കി 217, എറണാകുളം 476, തൃശൂര്‍ 355, പാലക്കാട് 188, മലപ്പുറം 387, കോഴിക്കോട് 351, വയനാട് 134, കണ്ണൂര്‍ 232, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 49,420 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,05,497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4197 ആയി.

21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 5, തിരുവനന്തപുരം, കോഴിക്കോട് 4 വീതം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് 2 വീതം, പത്തനംതിട്ട, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,03,729 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7315 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 790 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 367 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Exit mobile version