മലപ്പുറം: മുസ്ലിം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച ശോഭ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. ആ വെള്ളം അങ്ങോട്ട് വാങ്ങി വെച്ചാല്‍ മതി. മുസ്ലിം ലീഗിനെ ക്ഷണിക്കാന്‍ ശോഭ വളര്‍ന്നിട്ടില്ല, ലീഗ് കറകളഞ്ഞ മതേതര പാര്‍ട്ടിയാണ്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോഡിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞിരുന്നു. എന്നാല്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഇതിനോടുള്ള കെ സുരേന്ദ്രന്റെ പ്രതികരണം.
അതേസമയം, പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന വിശദീകരണവുമായി കെ സുരേന്ദ്രന് പിന്നീട് രംഗത്തെത്തി. വിജയ യാത്രയുടെ തൃശ്ശൂരിലെ വേദിയില്‍ ശോഭ സുരേന്ദ്രന് വീണ്ടും ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ചു. ലീഗ് വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്നും ആ പുള്ളി മായില്ലെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
നയം മാറ്റിയാല്‍ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും സ്വാഗതം ചെയ്യുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു. പാര്‍ട്ടി വേദികളില്‍ നിന്ന് വിട്ടു വന്ന ശോഭ സുരേന്ദ്രന് വിജയ യാത്രയിലാണ് പിന്നീട് ബിജെപി പരിപാടിയിലെത്തിയത്. എന്നാല്‍ യാത്രയിലും പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാണ്.
Discussion about this post