കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മി കളി ഇനി നിയമവിരുദ്ധം. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ നിയമ വേണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി പോളി വടയ്ക്കന്‍ ആണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.
ഇതേതുടര്‍ന്ന്, ഓണ്‍ലൈന്‍ റമ്മി കളി നിയന്ത്രിക്കാന്‍ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ റമ്മികളി ഇതുവരെ നിയമവിരുദ്ധമായിരുന്നില്ല. നിരവധി പേരാണ് ഓണ്‍ലൈനില്‍ റമ്മി കളിച്ച് പണം നഷ്ടപ്പെടുത്തിയത്. മാതാപിതാക്കള്‍ അറിയാതെ വീട് വിറ്റ് റമ്മി കളിച്ച സംഭവം വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post