തൃശൂര്‍: നരേന്ദ്ര മോഡിയുടെ നേതൃത്വം അംഗീകരിച്ചാല്‍ ലീഗുമായും സഖ്യമാകാമെന്ന് ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്. ബിജെപിയുടെ വിജയയാത്ര വേദിയിലാണ് ശോഭാ സുരേന്ദ്രന് മുസ്ലീം ലീഗ് വാദം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
മുന്നണിയെ വികസിപ്പാക്കാനുളള മാതൃക കേന്ദ്ര നേതൃത്വം കാട്ടിതന്നിട്ടുണ്ട്. കാശ്മീരില്‍ അവിടെയുളള പാര്‍ട്ടികളുമായി ബിജെപി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് ഓര്‍മ്മിപ്പിച്ചു.
താന്‍ പറഞ്ഞത് ഭാവി കേരളത്തില്‍ ഭരണം ഉറപ്പിക്കാന്‍ പോകുന്ന ഒരു പാര്‍ട്ടിയുടെ നിലപാടാണ്. ആ നിലപാടില്‍ തെറ്റില്ല. മുസ്ലീം ലീഗ് എന്നുളളത് വര്‍ഗീയ പാര്‍ട്ടിയാണ്. എന്നാല്‍ ആ വര്‍ഗീയ നിലപാട് തിരുത്തി രാജ്യത്തിന്റെ ദേശീയത ഉള്‍ക്കൊണ്ട് ലീഗ് കടന്നുവരുമ്പോള്‍ അവരേയും ഉള്‍ക്കൊളളാന്‍ സാധിക്കുന്ന പാര്‍ട്ടിയാകും ബിജെപി. അതാണ് ബിജെപിയുടെ മുഖമുദ്രയെന്നാണ് താന്‍ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രന് വ്യക്തമാക്കി.
നേരത്തെ മുസ്ലീം ലീഗ് വാദവുമായെത്തിയ ശോഭാ സുരേന്ദ്രനെ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് തളളിയിരുന്നു. ലീഗ് രാജ്യത്തെ വിഭജിച്ച പാര്‍ട്ടിയാണെന്നും അവരുമായി സഖ്യത്തിനില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതിനു തൊട്ടുപിന്നാലെയാണ് വിജയയാത്ര വേദിയില്‍ പരാമര്‍ശം ആവര്‍ത്തിച്ച് ശോഭ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post