തിരുവനന്തപുരം: സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളുടെ എണ്ണം കൂട്ടാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കി. സംസ്ഥാനത്ത് കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് തീരുമാനം.
ഒരു പരിശോധനയ്ക്ക് 448 രൂപയാവും നിരക്ക്. നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്ന് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈടാക്കുന്നത്. ഇതാണ് 448 രൂപയാക്കുന്നത്. മൊബൈല്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കു
കൊവിഡ് പരിശോധന ഫലം 24 മണിക്കൂറിനുള്ളില്‍ നല്‍കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനും നിര്‍ദ്ദേശമുണ്ട്. പരിശോധന ഫലത്തില്‍ വീഴ്ച ഉണ്ടായാലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കും.
അതേസമയം വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ സൗജന്യമായി കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. പരിശോധന സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നടത്തി ഫലം ഉടന്‍ തന്നെ കേന്ദ്രത്തിന് അയച്ചുകൊടുക്കും.
രാജ്യത്തെ കോവിഡ് കേസുകളില്‍ കഴിഞ്ഞ ഒരാഴ്ചകൊണ്ട് 31 ശതമാനം വര്‍ധനവാണുണ്ടായതോടെ വിമാനത്താവളങ്ങളില്‍ അടക്കം നിരീക്ഷണം കര്‍ശ്ശനമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എയര്‍പോര്‍ട്ടില്‍ വെച്ച് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.