മലപ്പുറം: ഇ ശ്രീധരന് ബിജെപിയില്‍ ഔദ്യോഗിക അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന പൊതുപരിപാടിയിലാണ് ഇ ശ്രീധരന് ബിജെപി അംഗത്വം സ്വീകരിച്ചത്.
പാര്‍ട്ടിപ്രവേശനം ജീവിതത്തിലെ പുതിയ അധ്യായമാണെന്ന് ശ്രീധരന് അംഗത്വം സ്വീകരിച്ച ശേഷം പറഞ്ഞു. 67 വര്‍ഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാന്‍ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേരുമെന്ന് ഇ ശ്രീധരന് പ്രഖ്യാപിച്ചത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ശ്രീധരന് വ്യക്തമാക്കി. മുഖ്യമന്ത്രിയാകാന്‍ തനിക്ക് താത്പര്യമുണ്ടെന്നും ഇ ശ്രീധരന് പറഞ്ഞിരുന്നു.
Discussion about this post