തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 മുതല്‍ 40 സീറ്റ് ലഭിച്ചാല്‍ ബിജെപി കേരളം ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബിജെപിയുടെ കണക്കില്‍ ജയസാധ്യതയുള്ള 15 സീറ്റുകള്‍ വരെയുണ്ട്. മത്സരസാധ്യതയുള്ളത് കൂടി ചേര്‍ത്താല്‍ ആകെ എണ്ണം 40 വരും. ഇവയില്‍ പരമാവധി സീറ്റുകളില്‍ ജയിക്കുകയും ബാക്കിയുള്ളവയില്‍ രണ്ടാം സ്ഥാനത്തെത്തുകയുമാണ് ബിജെപി പ്രയോഗത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്.
ഇതിനിടെ സംസ്ഥാന അധ്യക്ഷന്റെ അഭാവത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് ചര്‍ച്ചകളും ഏകോപനവുമായി സജീവമാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രത്തിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ പ്രഹ്ളാദ് ജോഷിയും ഒപ്പമുണ്ട്. പഴയ ശക്തിയില്ലെങ്കിലും ബിഡിജെഎസിനെയും, പിസി തോമസിനെയും ഒപ്പം കൂട്ടി കേരളത്തില്‍ കരുക്കള്‍ നീക്കുകയാണ് ബിജെപി.
ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന ഇ.ശ്രീധരന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സുരേന്ദ്രന്റെ അവകാശവാദം.