പത്തനംതിട്ട: തിരുവല്ലയില്‍ പോക്‌സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന അഭയ കേന്ദ്രത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ കാണാതായി. സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ പെണ്‍കുട്ടികളെ കാണാതായി എന്നാണ് പരാതി. 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്.
നാലു പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് കാണാതായത്. അഭയകേന്ദ്രത്തില്‍ വെള്ളംനിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് പെണ്‍കുട്ടികളാണ്. ഇതിന്റെ ഭാഗമായി അഭയകേന്ദ്രത്തില്‍ നിന്ന് പുറത്തുപോയ സമയത്താണ് കുട്ടികളെ കാണാതായതെന്നാണ് നിഗമനം.
അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.