കൊച്ചി: മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യം . മതസ്പര്‍ദ്ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ പാടില്ല, പമ്പ പോലീസ് സ്റ്റേഷന് പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ഹൈക്കോടതി രഹ്ന ഫാത്തിമയ്ക്ക് ജാമ്യം അനുവദിച്ചത്.
കഴിഞ്ഞമാസം 28നാണ് ഫേസ്ബുക്കിലൂടെ മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ രഹ്ന ഫാത്തിമയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമ റിമാന്‍ഡിലാണുള്ളത്. ഇവരുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
Discussion about this post