തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്കാന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗയിംസില് വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങള്‍ക്കാണ് ജോലി നല്‍കാമെന്ന് അറിയിച്ചിരിക്കുന്നത്. ഈ കായിക താരങ്ങള്‍ക്ക് ജോലി നല്‍കാമെന്ന് നേരത്ത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍ ഇത് നടപ്പാകാത്തതിനെ തുടര്‍ന്നാണ് ഇവര്‍ സമരത്തിനെത്തിയത്. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവര്‍ അവസാനിപ്പിക്കുകയും ചെയ്തു. 400 പുതിയ തസ്തികകള്‍ സൃഷ്ടിക്കാനും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പോലീസ് ബറ്റാലിയന് രൂപവത്കരിക്കാനും തീരുമാനം ആയിട്ടുണ്ട്. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനും തീരുമാനിച്ചു.
Discussion about this post