തിരുവനന്തപുരം: സര്‍വകാല റെക്കോഡും കടന്ന് രാജ്യത്ത് ഇന്ധന വില കുതിക്കുന്നു, പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93.7 രൂപയും ഡീസലിന് 87.60 മാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 91 രൂപ 48 പൈസയും ഡീസല്‍ 86 രൂപ 11 പൈസയാണ്.
ഒട്ടേറെ സ്ഥലങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ഒമ്പത് മാസം കൊണ്ട് പെട്രോളിനും ഡീസലിനും 21 രൂപയാണ് വര്‍ധിച്ചത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.
അതേസമയം പെട്രോള്‍, ഡീസല്‍ വില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂനിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്.