തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് എട്ടുമണിക്കാണ് കൊടിയേറ്റ്. ഉത്സവത്തോടനുബന്ധിച്ചുള്ള ആനയോട്ടം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് നടക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ ആളുകള്‍ക്ക് മാത്രമെ ആനയോട്ടത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. മൂന്ന് ആനകള്‍ക്ക് മാത്രമാണ് അനുമതി.
കൊവിഡ് സാഹചര്യമാണെങ്കിലും ചടങ്ങുകളില്‍ മാറ്റം വരുത്തിയിട്ടില്ല. ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഉത്സവം ക്രമീകരിച്ചിരിക്കുന്നത്. ഉത്സവദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ മുഖേന 5000 പേര്‍ക്ക് ദര്‍ശനം നടത്താം.
നാട്ടുകാരായ ഭക്തര്‍ക്കാണ് മുന്‍ഗണന. പുറമേ നിന്നുള്ളവരുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടാകും.മേളം, തായമ്പക കലാകാരന്മാരുടെ എണ്ണം കുറക്കും.പ്രസാദ ഊട്ടിന് പകരം ഭക്തര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. പത്ത് ദിവസത്തെ ഉത്സവം മാര്‍ച്ച് അഞ്ചിന് ആറാട്ടോടെയാണ് സമാപിക്കുക.