കൊച്ചി: സ്വര്‍ണ്ണവില വീണ്ടും കൂടുന്നു. ഇന്ന് ഒരു പവന് 480 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,080 രൂപയായി. നാലുദിവസത്തിനിടെ 680 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4385 രൂപയായി.
കഴിഞ്ഞ വെള്ളിയാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 34,400 രൂപയായിരുന്നു വില. തുടര്‍ന്ന് പിറ്റേ ദിവസം വില വീണ്ടും കൂടി. എന്നാല്‍ തുടര്‍ന്നുള്ള ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്നു. വീണ്ടും ഇന്ന് വില കൂടുകയായിരുന്നു.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിച്ചതാണ് അടുത്തിടെ സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്.