കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചെന്ന് പരാതി ഉയർന്നിട്ടും കേസെടുക്കാതെ പോലീസ്. ബാലുശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെതിരെയാണ് പീഡന പരാതി ഉയർന്നിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ഇയാൾ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.
സംഭവത്തിൽ പോലീസ് നടപടി ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പെൺകുട്ടിയോ കുടുംബമോ വിഷയത്തിൽ പരാതി നൽകാൻ തയ്യാറായിട്ടില്ല.
അതുകൊണ്ടുതന്നെ സംഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്. അവ്യക്തമായ ആരോപണങ്ങളുടെ നിഴലിൽ കേസെടുക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് റൂറൽ എസ്പി വ്യക്തമാക്കി.
ഇതിനിടെ വിഷയം ഏറ്റെടുത്ത സോഷ്യൽമീഡിയ ബാലുശ്ശേരി സ്വദേശിയായ ആക്ടിവിസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച സജീവമാക്കിയിരിക്കുയാണ്. നിരവധി പേരാണ് ആക്ടിവിസ്റ്റിന്റെ ഭാഗത്ത് തെറ്റില്ലെന്നു വാദിക്കുന്നത്. പോക്സോ കേസിനെ വെളുപ്പിക്കാൻ ആക്ടിവിസത്തെ.ും പുരോഗമന കാഴ്ചപ്പാടുകളേയും മറയാക്കേണ്ടെന്നാണ് ഉയരുന്ന മറുവാദം.
Discussion about this post