കാസർകോട്: കർണാടക അതിർത്തി അടച്ച് കേരളത്തിലെ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ സംഭവത്തിൽ കർണാടകയെ ന്യായീകരിച്ച് ബിജെപി സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ. എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ സുരക്ഷ നോക്കേണ്ടിവരുമെന്നാണ് സുരേന്ദ്രന്റെ വിശദീകരണം.
നമ്മളെ സംബന്ധിച്ച് യാത്ര സൗകര്യം ലഭിക്കണം. അതിനുള്ള ഇടപെടൽ ഉണ്ടാകും. കാസർകോട് ഇത് സ്ഥിരം ഉണ്ടാകുന്ന പ്രചാരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പേരിലാണ് കർണാടക അതിർത്തികൾ അടച്ച് കർശ്ശന നടപടി എടുത്തത്. ബസ് യാത്രക്കാർക്ക് ഉൾപ്പടെ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് ടെസ്റ്റ് രേഖ നിർബന്ധമാക്കി.
കാസർകോട് അതിർത്തിയിലെ അഞ്ച് റോഡുകൾ ഒഴിച്ച് മറ്റെല്ലാം കർണാടക അടച്ചിട്ടിരിക്കുകയാണ്. വയനാട് ബാവലി ചെക്ക്‌പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി. ഇന്നു മുതൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.
ദക്ഷിണ അതിർത്തിയോട് ചേർന്നുള്ള അതിർത്തികളിലെ 17 പാതകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. വയനാട് ബാവലി ചെക്ക് പോസ്റ്റിൽ കേരള വാഹനങ്ങൾ തടഞ്ഞത് വാക്കുതർക്കത്തിനും ഗതാഗതകുരുക്കിനും കാരണമായി.