തിരുവനന്തപുരം: പിന്‍വാതില്‍ നിയമന വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തി വരുന്ന ഉദ്യോഗാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാരസമരം നടത്തി വരികയാണ് യൂത്ത് കോണ്‍ഗ്രസ്. സമരം 9 ദിവസം പിന്നിടുകയാണ്. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനും വൈറസ് പ്രസിഡന്റ് ശബരീനാഥനും ദേഹാസ്വാസ്ഥ്യമെന്നാണ് റിപ്പോര്‍ട്ട്.
ദിനംപ്രതി ഇവരുടെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇരുവരേയും ആശുപത്രിയിലേക്ക് ഉടന്‍ മാറ്റിയേക്കുമെന്നുമാണ് ലഭിക്കുന്ന വിവരം. ആരോഗ്യസ്ഥിതി മോശമാകുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറിയിച്ചത്.
ഷാഫി പറമ്പിലിനേയും ശബരീനാഥനേയും ആശുപത്രിയിലേക്ക് മാറ്റിയതിന്ശേഷം യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നത തല ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം, ഷാഫിയ്ക്കും ശബരീനാഥനും പകരമായി മറ്റ് രണ്ട് പേരെ നിരാഹാരസമരത്തിന് നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
Discussion about this post