തിരുവനന്തപുരം: മനഃസാക്ഷി ഉണ്ടെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ വിലയില്‍ നികുതി കുറച്ച് 10 രൂപയുടെ കുറവെങ്കിലും വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയില്‍ പെട്രോളിനെ ഉള്‍പ്പെടുത്താന്‍ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നും പെട്രോള്‍ വിലയില്‍ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാള്‍ കൂടുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സര്‍ക്കാര്‍ കടുംവെട്ട് നിര്‍ത്തണം. ആഴക്കടലില്‍ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിന്റെ ഭാഗമാണ്. കേരളത്തില്‍ സര്‍വ്വത്ര അഴിമതിയാണ്. പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാനാവില്ല. അഴിമതി കാരണമാണ് അവര്‍ ഭരണത്തില്‍ നിന്ന് പുറത്ത് പോയതെന്നും സുരേന്ദ്രന്‍ പറയുന്നു.
സുരേന്ദ്രന്റെ വാക്കുകള്‍ ഇങ്ങനെ;
നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സര്‍ക്കാര്‍ കടുംവെട്ട് നിര്‍ത്തണം. ആഴക്കടലില്‍ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിന്റെ ഭാഗമാണ്. കേരളത്തില്‍ സര്‍വ്വത്ര അഴിമതിയാണ്. പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാനാവില്ല. അഴിമതി കാരണമാണ് അവര്‍ ഭരണത്തില്‍ നിന്ന് പുറത്ത് പോയത്
ഞായറാഴ്ച കാസര്‍കോട് തുടങ്ങുന്ന ബിജെപിയുടെ വിജയയാത്ര അഴിമതിക്കെതിരായ പ്രചാരണമായി മാറും. എന്‍ഡിഎയുമായി നേരത്തെ ബന്ധമുണ്ടായിട്ടും പിന്നീട് പുറത്തു പോയവര്‍ വീണ്ടും ഘടകകക്ഷിയായി തിരിച്ചെത്തും. പി.സി.തോമസ് നാളെ വിജയ യാത്രയില്‍ പങ്കെടുക്കും.ഇ ശ്രീധരനെ പോലെ പല പ്രമുഖരും ഇനിയും ബി ജെ പിയിലേക്ക് വരും. ശ്രീധരന്‍ ഏത് പദവിയിലുമിരിക്കാന്‍ യോഗ്യനാണ്. കേരള സര്‍ക്കാരിനെ കേന്ദ്ര മന്ത്രിമാര്‍ അഭിനന്ദിക്കുന്നത് സര്‍ക്കാര്‍ പരിപാടികളിലെ ഔപചാരിക വാക്കുകളുടെ ഭാഗമായി മാത്രമാണ് അതിലപ്പുറം ഇതിലൊന്നുമില്ല.
ഒരു ചായക്കട ഉദ്ഘാടനം ചെയ്യണമെങ്കില്‍ ഒരു കോടി രൂപയുടെ പരസ്യം കൊടുത്ത് പി ആര്‍ ഏജന്‍സികളെ കൊണ്ട് പ്രചാരണം നടത്തിക്കുന്ന മുഖ്യമന്ത്രി 2900 കോടിയുടെ ആഴക്കടല്‍ മത്സ്യബന്ധ പദ്ധതിയുടെ കരാര്‍ ആരേയും അറിയാതെ ഒപ്പിട്ടതില്‍ ദുരൂഹത ശക്തമാണ്. ആലപ്പുഴയില്‍ 25 രൂപയ്ക്ക് ചോറ് കൊടുത്തത് വലിയ പ്രചരണ വിഷയമാക്കിയ സര്‍ക്കാര്‍ വലിയൊരു വിദേശകമ്പനിയുമായി കരാറുണ്ടാക്കിയ കാര്യം മൂടിവച്ചു.
Discussion about this post