കോണ്‍ഗ്രസിലേക്കെന്ന സൈബര്‍ പ്രചരണത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന് താരം വ്യാജ പ്രചരണം പങ്കുവെച്ച് കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുശ്രി പ്രതികരണം അറിയിച്ചത്.
ധര്മ്മജന് ഇഫക്റ്റ് തുടരുന്നു. അനുശ്രിയും കോണ്‍ഗ്രസിലേക്ക് എന്ന കാപ്ക്ഷനോടെയുള്ള പോസ്റ്ററാണ് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത്. ‘എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും’ എന്ന് അനുശ്രിയുടേത് പോലുള്ള വാക്കുകളും പോസ്റ്ററില്‍ ഉണ്ട്. ഈ പോസ്റ്റര്‍ പങ്കുവെച്ചായിരുന്നു അനുശ്രിയുടെ പ്രതികരണം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുശ്രീ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്റെ സുഹൃത്തിന്റെ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രചരണം കൊഴുക്കുന്നത്.
Discussion about this post