പാലക്കാട് : സംസ്ഥാനത്ത് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. അട്ടപ്പാടിയിലാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിയ്ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ അടപ്പാടിയിലാണ് ആദ്യമായി ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആദ്യമായി ഷിഗല്ല സ്ഥിരീകരിക്കുന്നത് കോഴിക്കോടാണ്. കഴിഞ്ഞ ഡിസംബറിലാണ് കോഴിക്കോട് അഞ്ച് പേരില്‍ ഷിഗല്ല സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് എറണാകുളത്തും, കണ്ണൂരും ഷിഗല്ല സ്ഥിരീകരിച്ചു.
ഷിഗല്ല എന്നത് ഒരു ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.