കൊച്ചി: സോഷ്യൽമീഡിയകൾ ആസ്വാദനത്തിന്റെ മാത്രമല്ല, ഒരുപാട് അപകടങ്ങളുടേയും പാത തന്നെയാണ് തുറന്നിട്ടിരിക്കുന്നത്. അൽപ്പം സൂക്ഷിച്ചാൽ പലതരം ചതിക്കുഴിയിൽ നിന്നും മാറി നിൽക്കാവുന്നതുമാണ്. ഇത്തരത്തിൽ തനിക്ക് സോഷ്യൽമീഡിയ വഴി കിട്ടിയ എട്ടിന്റെ പണിയെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ലിജിൻ എന്ന യുവാവ്.
ഇങ്ങോട്ടേക്ക് വീഡിയോ കോൾ വിളിച്ച് കോൾ അറ്റന്റ് ചെയ്യുമ്പോൾ തന്നെ സ്‌ക്രീൻ റെക്കോർഡ് ചെയ്ത് വീഡിയോ എടുക്കുകയും പിന്നീട് അശ്ലീല എഡിറ്റിങ് നടത്തി ബ്ലാക്ക് മെയിൽ ചെയ്യുകയാണ് തന്നെ വിളിച്ച വ്യക്തി ചെയ്യുന്നതെന്ന് ലിജിൻ പറയുന്നു. ഇത്തരത്തിൽ എഡിറ്റ് ചെയ്ത വീഡിയോ തന്റെ സുഹൃത്തുക്കളുടെ പട്ടികയിലുള്ളവർക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ഇതൊന്നും താനറിഞ്ഞ വിഷയങ്ങളല്ലെന്നും ലിജിൻ വിശദീകരിക്കുന്നു. ഭാര്യയ്ക്കും ഈ വീഡിയോ അയച്ചിട്ടുണ്ടെന്നും ലിജിൻ പറയുന്നു.
ലിജിൻ സിആർ പശുക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പ്:
#തട്ടിപ്പിന്റെ_പുതിയ_പതിപ്പ്_നിങ്ങൾക്കും_പണി_കിട്ടാം
ഈ ഐഡിയിൽ നിന്നും നിങ്ങൾക്ക് ലിജിന്റെ ക്ലിപ്പ് എന്ന പേരിൽ ഒരു വീഡിയോ വന്നാൽ പറയണം കേട്ടോ.. ഒരു തമാശ ഉണ്ട്. എനിക്ക് ഇങ്ങോട്ട് ആരു msg അയച്ചാലും ഓൺലൈനിൽ ഉണ്ടേൽ മറുപടി കൊടുത്താണ് ശീലം. ആരു കാൾ ചെയ്താലും അറ്റെൻഡും ചെയ്യും. അതിപ്പോൾ അറിയുന്നവരാണേലും അറിയാത്തവർ ആണേലും.
പക്ഷെ അതിനിടയിലൂടെ ഇങ്ങോട്ട് vdo കാൾ ചെയ്ത് അവിടെ കമ്പ്യൂട്ടറിൽ പ്ലേ ചെയുന്ന vdo കാണിച്ച് അത് റെക്കോർഡ് ചെയ്ത് നമ്മളെ ബ്ലാക് മെയിൽ ചെയ്തു പൈസ തട്ടുന്ന ഒരു വ്യക്തിയെ ഇപ്പോൾ പരിചയപെട്ടു.
ഓരോ തവണ വീഡിയോ കാൾ കട്ട് ചെയുമ്പോളും വീണ്ടും വിളിക്കും.Call അറ്റൻഡ് ചെയ്തപ്പോൾ കാണുന്നത് ഒരു പെണ്ണിന്റെ nude video ആണ്.. അത്യാവശ്യം ബോധമുള്ള ആർക്കും മനസിലാകും അത് വേറെ ഒരു കമ്പ്യൂട്ടറിലൊ ഫോണിലോ video play ചെയ്യുന്നതാണെന്ന്. എന്തായാലും ഞാൻ ഒന്നും കാണിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞപ്പോൾ call cut ചെയ്തു.
പിന്നെ മെസ്സേജ് ആയി.. Video കോൾ റെക്കോർഡ് ചെയ്തിട്ട് അത് എഡിറ്റ് ചെയ്ത video എനിക്ക് അയച്ചിട്ട് ഇത് എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള പലർക്കും അയക്കുന്നുണ്ട് എന്ന് പറഞ്ഞു.. ഞാൻ അയച്ചോളാനും പറഞ്ഞു..
ഞാൻ സ്‌ക്രീൻഷോട്ട് ഇടുന്ന ആളല്ല. പക്ഷെ ഇതൊക്കെ നിങ്ങളിലേക്ക് എത്തുമ്പോൾ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നുള്ളത് കൊണ്ട് സ്‌ക്രീൻ ഷോട്ട് ഇടുന്നു എന്ന് മാത്രം.. കാരണം ആ റെക്കോഡ് ചെയ്ത വീഡിയോയുടെ കൂടെ വേറെ ഏതോ പെനിസ് vdo add ചെയ്താണ് അയച്ചിരിക്കുന്നത്.
അതെന്റെ അല്ല. എന്റെ അങ്ങനത്തെ അല്ല??. ലിജിനേട്ടന്റെ സൂപ്പർ അല്ലെ. എന്തായാലും ആ മോൻ/മോൾ പെനിസ് എഡിറ്റ് ചെയ്ത് ചേർത്തിട്ടുണ്ട്. എന്നാൽ ലേശം മര്യാദക്കുള്ളത് ചേർത്തൂടെ. കാണുന്നവർ വിചാരിക്കില്ലേ ലിജിനേട്ടന്റെ ബോറാണെന്ന്. ഇത്രക്കെ ഉള്ളൂ എന്ന്.. ??. അത് കൂടെ ഒന്നു സ്റ്റാൻഡേർഡ് ആക്കിയിരുന്നേൽ വീഡിയോ പൊളിച്ചേനെ. ഇതൊരുമാതിരി. ഇങ്ങനെ എഡിറ്റ് ചെയ്തു അയക്കാൻ ആണെന്ന് പറഞ്ഞിരുന്നേൽ ഞാൻ എന്റെ തന്നെ തന്നേനെ. ഇതുപോലെ ലോക്കൽ പെനിസ് വെച്ചത് മോശമായി പോയി.
പിന്നെ ഞാനൊരു എഡിറ്റർ ആയതുകൊണ്ട് പറയുകയാണ്. എഡിറ്റിങ് ഒരുപാട് നന്നാവാൻ ഉണ്ട്. ഇടക്ക് ആാാ ഉഫ്ഫ്ഫ് എന്നൊക്കെ സൗണ്ട് കൂടെ മിക്‌സ് ചെയ്തിരുന്നേൽ പൊളിച്ചേനെ.
ആദ്യത്തെ വീഡിയോ എന്റെ ഭാര്യക്ക് തന്നെയാണ് പോയിരിക്കുന്നത്. ഇനി ലവൾ എന്നെ ഇതൊക്കെ കണ്ട് ഡിവോഴ്‌സ് ചെയ്യുമോ എന്തോ ??.
നിങ്ങൾക്കും എന്റെ ക്ലിപ്പ് കിട്ടിയിട്ടുണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു. കിട്ടാത്തവർ ഇൻബോക്‌സിൽ വരിക. ഞാൻ തന്നെ തരാം??????.
സ്‌നേഹത്തോടെ,
ക്ലിപിറങ്ങിയ ലിജിനേട്ടൻ അഥവാ പാവങ്ങളുടെ ജോണി സിൻസ്…
Nb. എന്തായാലും ഇത് ചെയ്തവനെ ഞാൻ പൂട്ടും.. നോ doubt. എന്നാലും ലിജിനേട്ടന്റെ ലത് കാണാൻ അങ്ങ് പൂനെയിൽ നിന്നുവരെ വരെ ആളെത്തി എന്നുള്ളതാണ്. ഇതിനിത്രക് മാർക്കറ്റൊ. കൊള്ളാലോ കളി. ആ കമ്പ്യൂട്ടറിൽ പ്ലേ ചെയ്ത വീഡിയോ കൊള്ളാമായിരുന്നു കേട്ടോ. അത് പറയാതിരിക്കാൻ വയ്യ ??. അത് മുൻപ് ഞാൻ x വിഡിയോസിൽ കണ്ടിരുന്നോ എന്നൊരു doubt… ????
#തട്ടിപ്പിന്റെ_പുതിയ_പതിപ്പ്_നിങ്ങൾക്കും_പണി_കിട്ടാം
ഈ ഐഡിയിൽ നിന്നും നിങ്ങൾക്ക് ലിജിന്റെ ക്ലിപ്പ് എന്ന പേരിൽ ഒരു…Posted by Lijin CR Pasukkadav on Tuesday, 16 February 2021