ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തിക്രിയില്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചുമുറിച്ചതില്‍ വിമര്‍ശനം കടുക്കവെയാണ് വിമര്‍ശനമവുമായി രണ്‍ദീപ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വിമര്‍ശനം.
73 साल में ऐसा दर्दनाक मंजर शायद कभी ना देखा हो !
शहीद किसान के शव को चूहे कुतर जाएँ और भाजपा सरकारें तमाशबीन बनी रहें।
शर्म से डूब क्यों नही मार गए भाजपाई !#FarmersProtests pic.twitter.com/7jE9yaNYfz
— Randeep Singh Surjewala (@rssurjewala) February 19, 2021
” രക്തസാക്ഷിയായ കര്‍ഷകന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിക്കുന്നു. കാഴ്ചക്കാരായി ബി.ജെ.പി സര്‍ക്കാര്‍ നോക്കി നില്ക്കുന്നു. നാണക്കേട് കൊണ്ട് ബി.ജെ.പി മരിക്കാന്തതെന്താ,” രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു. സമരത്തില്‍ പങ്കെടുത്ത കര്ഷകന് രാജേന്ദ്ര സരോഹ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹം സോനപത്തിലെ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഫ്രീസറില്‍ സൂക്ഷിച്ച മൃതദേഹമാണ് എലി കടിച്ച നിലയില്‍ കണ്ടെത്തിയത്. കാലും മുഖവുമെല്ലാം എലി കടിച്ചുമുറിച്ച നിലയിലായിരുന്നു. മൃതദേഹത്തിന്റെ പുറത്തും ചോര കട്ടപിടിച്ച നിലയില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Discussion about this post