തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. താന്‍ സീറ്റ് കിട്ടാന്‍ വേണ്ടിയാണ് പിഎസ്‌സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സംസ്ഥാന നേതൃത്വത്തെയും അഖിലേന്ത്യാ നേതൃത്വത്തെയും മാസങ്ങള്‍ക്കു മുമ്പേ അറിയിച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
സെക്രട്ടറിയേറ്റിനു മുന്നിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്‍. അതേസമയം, ശോഭ മത്സരിക്കുന്നില്ലെന്ന കാര്യം താനറിഞ്ഞില്ലെന്നാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നു.
കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായതും, ബിജെപി പുനസംഘടനയിലും പ്രതിഷേധിച്ച് പ്രവര്‍ത്തന രംഗത്ത് നിന്ന് മാറിനില്‍ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് ഈ അടുത്ത കാലത്ത് ശോഭ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.
”ഞാന്‍ സീറ്റ് കിട്ടാന്‍ വേണ്ടിയാണ് പിഎസ്‌സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കാനില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ സംസ്ഥാന നേതൃത്വത്തെ അറിയിച്ചതാണ്. ഇനി ഞാനേത് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. എവിടെ മത്സരിക്കാനാണ് താത്പര്യം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ”, എന്നാണ് ശോഭാ സുരേന്ദ്രന്‍ പറയുന്നത്.
Discussion about this post