ചെങ്ങന്നൂര്‍: തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായരുടെ മരണത്തെത്തുടര്‍ന്ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. അതോടൊപ്പം ഹര്‍ത്താല്‍ മൂലം ഒന്നര മണിക്കൂറായി ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്‌സി വിളിച്ചാണ് തീര്‍ത്ഥാടകര്‍ നിലയ്ക്കല്‍ വരെ പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകള്‍ തിരിച്ചെത്താത്തതാണ് ബുന്ധിമുട്ടുകള്‍ക്ക് കാരണം.
കൂടാതെ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകള്‍ ഹര്‍ത്താലനുകൂലികള്‍ തകര്‍ത്തു. തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസ് ഇതുവരെ തുടങ്ങിയിട്ടില്ല. പോലീസ് സംരക്ഷണം കിട്ടിയാല്‍ മാത്രം സര്‍വീസ് തുടങ്ങിയാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. ഇന്ന് വൈകീട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍.
Discussion about this post